കള്ളക്കുറിച്ചി സംഘർഷം; ഡിഎംകെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു; ബിജെപി സംസ്ഥാന അധ്യക്ഷൻ

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി സംഘർഷം, ഡിഎംകെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ അന്വേഷണം നടക്കാത്തതിന്റെ പേരിലാണ് കുടുംബക്കാരും വിദ്യാർത്ഥികളും ചേർന്ന് സ്‌കൂൾ തകർത്തത്. ഇത് ഭരണത്തകർച്ചയാണെന്നും, ജനങ്ങൾക്ക് ഡിഎംകെ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അണ്ണാമലൈ പറഞ്ഞു.(annamalai response over tn school girl suicide in kallakurichi)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
ഇന്റലിജൻസ് എ.ടി.ജി.പിക്ക് സ്വന്തം പദവി രക്ഷിക്കാൻ മാത്രമാണ് താത്പര്യം, വിദ്യാർത്ഥിനിയുടെ അമ്മയെ കാണാൻ പോലും വിദ്യാഭ്യാസ മന്ത്രിക്ക് സമയമില്ല. ഇതെല്ലാം ഒരു കഴിവുകെട്ട സർക്കാരിന്റെ പ്രകടനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർ ഈ ജില്ലയിലുള്ളയാളാകരുത്. കേസിന്റെ അന്വേഷണം ഉടൻ സിബിസിഐഡിക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ നടന്ന പ്രതിഷേധം നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് കേസിൽ അന്വേഷണം ആരംഭിക്കാനുള്ള നടപടികൾ ഡിജിപി സ്വീകരിക്കണമെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ പറഞ്ഞു.
Story Highlights: annamalai response over tn school girl suicide in kallakurichi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here