ഒപ്റ്റിക്കല്‍ ഇല്യൂഷനെന്ന് തോന്നാം; ചെസ് ഒളിമ്പ്യാഡിനിടെ വൈറലായി നേപ്പിയര്‍ പാലത്തിന്റെ ദൃശ്യങ്ങള്‍ (വിഡിയോ)

ചെന്നൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ചെസ് ഒളിമ്പ്യാഡ് 2022ന് മുന്നോടിയായി പെയിന്റ് ചെയ്ത ചെന്നൈയിലെ നേപ്പിയര്‍ പാലത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഒരു ചെസ്സ് ബോര്‍ഡിന്റെ ഡിസൈനിങ്ങിലാണ് നേപ്പിയര്‍ പാലം പെയിന്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്ന നേപ്പിയര്‍ പാലത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുകയാണ്. (chennai napier bridge viral video)
ചെസ് ഒളിമ്പ്യാഡ് 2022 ന് ഇന്ത്യയുടെ ചെസ്സ് തലസ്ഥാനമായ ചെന്നൈ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു എന്ന അടിക്കുറിപ്പോടെ സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ നേപ്പിയര്‍ പാലത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
Chennai the Chess Capital of India is all set to host the grand, Chess Olympiad 2022.The iconic Napier Bridge is decked up like a Chess Board.Check it out ? #ChessOlympiad2022 #ChessOlympiad #Chennai pic.twitter.com/wEsUfGHMlU
— Supriya Sahu IAS (@supriyasahuias) July 16, 2022
അതേസമയം പാലത്തിന്റെ ചിത്രങ്ങളുടെ വിഡിയോയ്ക്ക് കീഴില്‍ വരുന്ന ചില കമന്റുകളും ശ്രദ്ധേയമാണ്. ചെസ് ബോര്‍ഡ് മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പാലം കണ്ണുകളുടെ ശ്രദ്ധ തിരിക്കുമെന്നും ഇല്യൂഷനായി തോന്നുമെന്നും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും കമന്റുകളുണ്ട്.
44ാമത് ചെസ് ഒളിമ്പ്യാഡ് ജൂലൈ 28 നാണ് ചെന്നൈയില്‍ തുടങ്ങുന്നത്. ഓഗസ്റ്റ് 9 വരെയാണ് ചെസ് ഒളിമ്പ്യാഡ്. വരാനിരിക്കുന്ന ഇവന്റില്‍ പങ്കെടുക്കാനായി 188 രാജ്യങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 100ലധികം രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: chennai napier bridge viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here