മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഇ.ഡിയുടെ നോട്ടീസ്

മുന്‍ ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക്കിന് ഇ.ഡിയുടെ നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസ്.
വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിലെ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ധനകാര്യമന്ത്രിയായിരുന്ന സമയത്ത് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു തോമസ് ഐസക്. കിഫ്ബി വിദേശത്ത് നിന്ന് പണം സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുണ്ടായിരുന്നു. ഇത് പാലിക്കാതെയാണ് വിദേശ ഫണ്ട് കിഫ്ബി സ്വീകരിച്ചതെന്നാണ് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കിഫ്ബി സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.
Story Highlights: ED notice to former finance minister Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here