വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം.( heavy rain alert in kerala)
ന്യൂനമര്‍ദങ്ങള്‍ അകലുന്നതിനാല്‍ നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ പ്രളയ ദുരന്തത്തില്‍ 103 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരാഷ്ട്രയിലെ കോരാഡിയിലെ ഖല്‍സ ആഷ് ബണ്ട് തകര്‍ന്ന. മേഖലയിലെ നിരവധി പ്രദേശങള്‍ വെള്ളത്തിനടിയിയിലായി.
Read Also: സംസ്ഥാനത്ത് ഇന്ന് 2,601 പേർക്ക് കൊവിഡ്
ഗുജറാത്തിലെ തീരദേശ മേഖലകളില്‍ പ്രളയം അതിതീവ്രമായി ബാധിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും രക്ഷ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തെലങ്കാനയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് ശനിയാഴ്ച ശമനമുണ്ടായെങ്കിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Story Highlights: heavy rain alert in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here