വിമത ഗ്രൂപ്പിനെ പിന്തുണച്ചു; 61 അമേരിക്കക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ഇറാന്‍

2015ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ഇറാനിയന്‍ വിമത ഗ്രൂപ്പിനെ പിന്തുണച്ചതിന് 61 അമേരിക്കക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ഇറാന്‍. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.(iran imposes sanctions on 61 americans)
നാടുകടത്തപ്പെട്ട വിമത ഗ്രൂപ്പായ മുജാഹിദീന്‍-ഇ-ഖല്‍ഖിന് പിന്തുണ പ്രഖ്യാപിച്ചതിന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തിയവരില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറ്റോര്‍ണി റൂഡി ഗ്യുലിയാനിയും വൈറ്റ് ഹൗസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ഉള്‍പ്പെടുന്നുവെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഗ്യുലിയാനി പോംപിയോ, ബോള്‍ട്ടണ്‍ എന്നിവര്‍ മുജാഹിദീന്‍-ഇ-ഖല്‍ഖിന്റെ പരിപാടികളില്‍ പങ്കെടുത്തതായും ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇറാന്‍ 51 അമേരിക്കക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും 24 പേരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Read Also: ഷിന്‍സോ ആബെയുടെ കൊലപാതകം; ഇന്ത്യയില്‍ വിവിഐപി സുരക്ഷാ അവലോകനം നടത്തി കേന്ദ്രം
2015 ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി അമേരിക്കയുമായുള്ള ഇറാന്റെ പരോക്ഷ ചര്‍ച്ചകള്‍ മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകളിലൊന്നും അനുകൂല തീരുമാനങ്ങളിലേക്കെത്താനായില്ല.
2018ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കരാര്‍ ഉപേക്ഷിക്കുകയുമുണ്ടായി.
Story Highlights: iran imposes sanctions on 61 americans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here