world athletics championships 2022 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോംഗ്ജംപ് ഫൈനല്‍ ഇന്ന്; എം.ശ്രീശങ്കര്‍ കളത്തില്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജംപ് ഫൈനല്‍ ഇന്ന്. പുരുഷ വിഭാഗം ലോംഗ്ജംപില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലില്‍ ഇടംനേടിയിട്ടുണ്ട്. ഇന്ത്യന്‍ സമയം രാവിലെ 6.50നാണ് മത്സരം.(world athletics championships 2022 m sreeshankar o n track)
രണ്ട് ഗ്രൂപ്പുകളിലായിരുന്നു യോഗ്യതാ മത്സരം. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് എം ശ്രീശങ്കര്‍ ഫൈനലിലേക്ക് കടന്നത്. രണ്ടാം ശ്രമത്തില്‍ യോഗ്യതാ മാര്‍ക്കായ എട്ട് മീറ്റര്‍ താണ്ടി. ആകെ 12 പേരുള്ള ഫൈനലില്‍ ശ്രീശങ്കറിന്റേത് എട്ടാം സ്ഥാനത്താണ്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ലോംഗ്ജംപില്‍ ഫൈനലിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് ശ്രീശങ്കര്‍.
Story Highlights: world athletics championships 2022 m sreeshankar o n track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here