Advertisement

world athletics championships 2022 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമത്

July 17, 2022
1 minute Read

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു നിരാശ. ലോങ് ജമ്പിൽ മത്സരിച്ച മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 7.96 മീറ്ററാണ് ശ്രീശങ്കറിൻ്റെ മികച്ച ദൂരം. ശ്രീശങ്കറിൻ്റെ ആദ്യ ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളായി. 8.36 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം ജിയാനൻ വാങ് ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഗ്രീക്ക് താരം മിൽറ്റിയാഡിസ് ടെൻ്റോഗ്ലോ (8.32 മീറ്റർ), സിസ് താരം സൈമൺ എഹാമ്മെർ (8.16 മീറ്റർ) എന്നിവർ യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടി.

Story Highlights: World Athletics Championships Murali Sreeshankar long jump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top