ബഫർ സോൺ; സർക്കാർ സുപ്രിംകോടതിയിൽ ഇന്ന് ഹർജി സമർപ്പിക്കില്ല

ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇന്ന് സുപ്രിംകോടതിയിൽ ഹർജി സമർപ്പിക്കില്ല. മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ചായിരിക്കും ഹർജി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് പൊതുഹർജി നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ബഫർസോൺ വിഷയത്തിൽ സിപിഐക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ നേരത്തേ രംഗത്തെത്തിയിരുന്നു. ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സിപിഐയുടെ മുൻമന്ത്രി കെ. രാജുവാണെന്നാണ് അദ്ദേഹം ആരോപിച്ചത്. ബഫർ സോണിൽ കെ. രാജു 2019ൽ ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം വനംവകുപ്പിൽ പ്രകൃതി ശ്രീവാസ്തവയെ കെഎഫ്‌ഡിസിയുടെ എം ഡി സഥാനത്ത് നിന്നും മാറ്റി. റീ ബിൽറ്റ് കേരള സ്പെഷ്യൽ ഓഫീസറായിട്ടാണ് പ്രകൃതി ശ്രീവാസ്തവയ്ക്ക് മാറ്റം. ജോർജ് പി. മാത്തച്ചൻ പുതിയ ഫോറസ്‌റ്റ് ഡെവലപ്പ്മെന്റ് എംഡിയാകും.
Read Also: ബഫർ സോൺ: രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റ്, കത്ത് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് കേന്ദ്രം അറിയിച്ചത്. കേരളത്തിന്‍റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രവും നടപടികൾ സ്വീകരിക്കും എന്നറിയിച്ചിട്ടുണ്ട്. സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യം സർക്കാരിന്റെ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കണം എന്നതാണ് കേരളത്തിന്‍റെ ആവശ്യം.
Story Highlights: buffer zone; kerala government will not file a petition in the Supreme Court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here