Advertisement

സലാലയിലെ കടലിൽ കാണാതായ അഞ്ച് ഇന്ത്യക്കാരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

July 18, 2022
3 minutes Read
Expat family missing at sea: Three dead bodies recovered in Salalah

സലാലയിലെ കടലിൽ കാണാതായ അഞ്ച് ഇന്ത്യക്കാരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. ബാക്കിയുള്ള രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. ( Expat family missing at sea: Three dead bodies recovered in Salalah )

കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലും യു.പിയിലുമുള്ള അഞ്ചുപേർ സലാലയിലെ കടലിൽ അകപ്പെട്ടത്. സംഭവ സമയത്തുതന്നെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര സങ്കലിൽ സ്വദേശി ശശികാന്ത് (42), അഞ്ചുവയസുകാരനായ മകൻ ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങ​ൾ കഴിഞ്ഞ ചൊവ്വാഴ്​ചയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക​ണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന്​ സ്ഥിരീകരിച്ചിട്ടില്ല.

Read Also: മഴയെ വരവേൽക്കാൻ ഒരുങ്ങി സലാല

കടലിൽ കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം അപകടം നടന്ന്​ എട്ടാം ദിവസമാണ്​ കണ്ടെത്താനായത്. പെരുന്നാൾ അവധി പ്രമാണിച്ച് ദുബായിൽനിന്ന്​ ​സലാലയിലേക്കെത്തിയാതായിരുന്നു ആറ് കുടുംബങ്ങൾ. ഇതിൽ രണ്ട് കുടുംബത്തിലെ എട്ട്​ അംഗങ്ങളാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിലാണ് അപകടമുണ്ടായത്. സുരക്ഷാ ബാരിക്കേഡ് മറികടന്നെത്തിയ സഞ്ചാരികൾ ഫോട്ടോ എടുക്കാൻ ശ്രമിക്കവേയാണ് വലിയ തിരമാലകളിൽപ്പെട്ടത്.

Story Highlights: Expat family missing at sea: Three dead bodies recovered in Salalah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top