ഓടിവന്ന് സൈനികന്റെ കാൽതൊട്ട് വന്ദിച്ചു; ഹൃദയങ്ങൾ കീഴടക്കി വിഡിയോ…

നിരവധി കഷ്ടപ്പാടുകളിലൂടെയും ത്യാഗത്തിലൂടെയുമാണ് ഓരോ സൈനികനും രാജ്യത്തെ കാക്കുന്നത്.മെട്രോ സ്റ്റേഷനിൽ വെച്ച് സൈനികനെ കണ്ടപ്പോൾ കാൽതൊട്ട് വന്ദിക്കുന്ന ഒരു കൊച്ചു പെൺക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഉത്തരേന്ത്യയിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നാണ് ആളുകളുടെ ഹൃദയം കീഴടക്കിയ ഈ സംഭവം നടന്നത്. ട്രെയിൻ കാത്തു നിന്ന സൈനികരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു കുരുന്ന്. പെട്ടെന്ന് അപ്രതീക്ഷിതമായി പെൺക്കുട്ടി സൈനികന്റെ കാല് തൊട്ട് വന്ദിച്ചു.
കുഞ്ഞുങ്ങളിൽ ദേശസ്നേഹം വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. സുരക്ഷിതമായി നമ്മൾ ജീവിക്കുന്നതിനും ഉറങ്ങുന്നതിനും കാരണം ഇവരാണെന്നും കുഞ്ഞിന്റെ പ്രവൃത്തി ഏറെ പ്രചോദനമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. 10 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.
ഇത്തരം നിരവധി വീഡിയോകൾ ഇതിനും മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഒരു സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന ചിത്രങ്ങൾ ഇതിനുമുമ്പ് വൈറലായിരുന്നു. ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആംബുലൻസിന്റെ പുറകിൽ കൈക്കുഞ്ഞുമായി ഇരിക്കുന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു വീഡിയോയിൽ. കൈകളിൽ തുണിയുമായി മറ്റൊരു ഉദ്യോഗസ്ഥൻ അരികിൽ നിൽക്കുമ്പോൾ ജവാൻ കുഞ്ഞിന് ഭക്ഷണം നൽകുന്നതായിരുന്നു ദൃശ്യങ്ങളിൽ.
Story Highlights: little girl touches soldiers feet in gratitude viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here