വൈദ്യതിചാർജ് വർധന യുക്തിയില്ലായ്‌മ; വി ഡി സതീശൻ

വൈദ്യതി ചാർജ് വർധന യുക്തിയില്ലായ്‌മയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ലാഭമുണ്ടാക്കുമെന്ന് ഒരുവശത്ത് അവകാശപ്പെടുമ്പോൾ മറുവശത്ത് സർക്കാർ ജനങ്ങൾക്കുമേൽ ഭാരം ഏൽപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. യൂണിറ്റ്ന് 40 പൈസയെങ്കിലും കുറയ്ക്കാൻ ആകുമായിരുന്നു. നിരക്ക് വര്‍ദ്ധന മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും.(v d satheeshan against electricity charge increase)
ഇപ്പോൾ വീണ്ടും സംഘടനാ ഭരണമാണ് നടക്കുന്നത്. മന്ത്രി നിസഹായനാണ്.90 ഉദ്യോഗസ്ഥരെ വാട്‌സ്ആപ്പ് സന്ദേശം വഴി നിയമിച്ചു.12 കോടി അധിക ചെലവ് വന്നു. ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ബോർഡ് സർവ നാശത്തിലേക്ക് പോകുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
സർക്കാരിന് യുക്തി ഇല്ല ലാഭ വിഹിതമാണ് ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതെന്ന് പ്രതിപക്ഷം. അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയത്. തുടർച്ചയായ അഞ്ചാം വർഷം പ്രവർത്തന ലാഭം എന്ന കെഎസ്ഇബിയുടെ അവകാശവാദം പ്രതിപക്ഷം ചോദ്യം ചെയ്തു.
എന്നാല്‍ സാധാരണക്കാരന് ചാർജ് വർധനവ് വന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു.കുടിശികയും നിരക്ക് വർധനവുമായി ബന്ധമില്ല.ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
Story Highlights: v d satheeshan against electricity charge increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here