Advertisement

“വീണ്ടും അഭിമാന നേട്ടം”; 1500 മീറ്റർ നീന്തൽ മത്സരത്തിൽ ദേശീയ ജൂനിയർ റെക്കോർഡ് സ്വന്തമാക്കി വേദാന്ത്; വിഡിയോ പങ്കുവെച്ച് മാധവൻ

July 18, 2022
1 minute Read

ജൂനിയർ നാഷണൽ അക്വാട്ടിക്‌സിലെ 1500 മീറ്റർ ഫ്രീ സ്റ്റൈലിൽ റെക്കോർഡ് നേടി നടൻ മാധവന്റെ മകൻ വേദാന്ത്. തെന്നിന്ത്യയുടെ മുഴുവൻ പ്രിയപ്പെട്ട അഭിനേതാവാണ് ആർ മാധവൻ. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് മാധവന്റെ മകൻ വേദാന്തിന്റെ വിശേഷങ്ങളാണ്. നീന്തൽ താരമാണ് അദ്ദേഹത്തിന്റെ മകൻ വേദാന്ത്. 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം കരസ്ഥമാക്കിയിരിക്കുകയാണ് വേദാന്ത്. അതിന്റെ വീഡിയോയാണ് മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത്.

’ഒരിക്കലും നോ പറയരുത്. 1500 മീറ്റർ ഫ്രീസ്റ്റൈലിന്റെ ദേശീയ ജൂനിയർ റെക്കോർഡ് തകർത്തു’ – എന്ന തലക്കെട്ടോടെയാണ് മാധവൻ വീഡിയോ പങ്കിട്ടിരിക്കുന്നത്. വേദാന്ത് നീന്തുന്നതും വിഡിയോയിൽ കാണാം. “ഏകദേശം 16 മിനിറ്റിനുള്ളിൽ, 780 മീറ്ററിൽ അദ്ദേഹം അദ്വൈതിന്റെ റെക്കോർഡ് തകർത്തു. അവൻ തന്റെ വേഗത അതിഗംഭീരമായി ഉയർത്തി. അദ്ദേഹം അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല,” ഇങ്ങനെ കമന്റേറ്റർ പറയുന്നതും വീഡിയോയിൽ കാണാം.

ഒരു പ്രൊഫഷണൽ നീന്തൽ താരമാണ് വേദാന്ത്. കോപ്പൻഹേഗനിൽ നടന്ന 2022 ലെ ഡാനിഷ് ഓപ്പണിൽ നീന്തലിലും വേദാന്ത് സ്വർണം നേടിയിരുന്നു. മാധവൻ തന്റെ മകന്റെ വിജയങ്ങളെ എപ്പോഴും അംഗീകരിക്കുകയും അതിൽ പിതാവെന്ന നിലയിലുള്ള അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ബ്രൂട്ടുമായുള്ള അഭിമുഖത്തിൽ, ആളുകൾ തന്റെ മകനെക്കുറിച്ച് സംസാരിക്കാനാണ് വരുന്നതെന്നും തന്റെ സിനിമകളെക്കുറിച്ചല്ലെന്നും താരം പറഞ്ഞിരുന്നു.

“എനിക്ക് ഇപ്പോൾ ശരിക്കും അസൂയ തോന്നുന്നു. കാരണം ഞാൻ മുംബൈയിലെ റോഡിൽ വെച്ച് ആളുകളെ കാണുമ്പോഴെല്ലാം, അവർ ഒരു പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വരുന്നുണ്ട്. ഞാൻ ഓർക്കുന്നത് അവർ റോക്കട്രിക്ക് എന്നെ അഭിനന്ദിക്കാൻ വരുന്നതാണ് എന്നതാണ്. എന്നാൽ മിക്കവരും മകനെ കുറിച്ച് ചോദിക്കാനും അവനെ അഭിനന്ദിക്കാനുമാണ് വരുന്നത്”. ദുബായിലേക്ക് മാറാനും ഒളിമ്പിക്‌സിലെ പരിശീലനത്തിന് വേദാന്തിനെ പിന്തുണയ്ക്കാനും തനിക്ക് അവസരം ലഭിച്ചതിൽ നന്ദിയുണ്ടെന്നും മാധവൻ പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top