Advertisement

വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരീനാഥൻ അറസ്റ്റിൽ

July 19, 2022
1 minute Read
Sabrinathan 'Master Brain'; For remand report

വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. കെ എസ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കെ എസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു.

Read Also: ഇ പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം; കെ എസ് ശബരിനാഥൻ

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അനേഷണവുമായി സഹകരിക്കുമെന്ന് മുൻ എംഎൽഎ കെ എസ് ശബരിനാഥൻ പറഞ്ഞിരുന്നു. ഇ പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. പ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ എസ് ശബരിനാഥൻ ചോദിച്ചു. വാട്സാപ്പ് സംബന്ധിച്ച കാര്യങ്ങൾ പൊലീസിന് മുമ്പിൽ വ്യക്തമാകും. വാട്സാപ്പ് സന്ദേശം തള്ളാതെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു.

Story Highlights: K.S. Sabrinathan arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top