Advertisement

ഇ.ഡിയുടെ സമന്‍സ് ലഭിച്ചു; ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് തോമസ് ഐസക്ക്

July 19, 2022
3 minutes Read
thomas isaac said he will not present before ED

കിഫ്ബി സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ഇ.ഡിയുടെ സമന്‍സ് ലഭിച്ചുവെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും തോമസ് ഐസക്ക് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത സാഹചര്യത്തില്‍ വീണ്ടും തോമസ് ഐസക്കിന് നോട്ടിസ് നല്‍കാനാണ് ഇ.ഡി.യുടെ നീക്കം.(thomas isaac said he will not present before ED )

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി തോമസ് ഐസക്കിന് സമന്‍സ് അയച്ചത്. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ എത്തണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇ.ഡിയുടെ സമന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഇ.എം എസ് അക്കാദമിയില്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു.

Read Also: കിഫ്ബി സാമ്പത്തിക ഇടപാട്; ഇ.ഡി നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക്

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് പണം സ്വീകരിച്ചെന്ന പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി തോമസ് ഐസക്കിന് നോട്ടിസ് നല്‍കിയത്. ചോദ്യം ചെയ്യലിന് തോമസ് ഐസക് ഹാജരാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികളും മുന്നോട്ട് പോകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും തോമസ് ഐസക്കിന് സമന്‍സ് നല്‍കിയേക്കും. കിഫ്ബിയില്‍ എത്തിയ വിദേശ ഫണ്ടിനെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമാണ് ഇ.ഡി.യുടെ അന്വേഷണം .

Story Highlights: thomas isaac said he will not present before ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top