സിഎസ്എ ടി-20 ചലഞ്ച്: എല്ലാ ടീമുകളും വാങ്ങിയത് ഐപിഎൽ ഫ്രാഞ്ചൈസികൾ

ക്രിക്കറ്റ് സൗത്താഫ്രിക്ക ടി-20 ചലഞ്ചിലെ ആറ് ടീമുകളും വാങ്ങിയത് ഐപിഎൽ ഫ്രാഞ്ചൈസികൾ. 2023 ജനുവരിയിൽ ആരംഭിക്കുന്ന ടൂർണമെൻ്റ് ലോകത്തിലെ മറ്റ് ടി-20 ലീഗുകളായ ഐപിഎൽ, ബിബിഎൽ, പിഎസ്എൽ തുടങ്ങിയവകളുമായാണ് മത്സരിക്കുന്നത്.
ക്രിക്ക്ബസിലെ റിപ്പോർട്ട് പ്രകാരം മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ലക്നൗ സൂപ്പർ ജയൻ്റ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികളുടെ ഉടമകൾ സിഎസ്എ ടി-20 ചലഞ്ചിലെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി. സിപിഎലിലും യുഎഇ ഇൻ്റർനാഷണൽ ലീഗ് ടി-20യിലും ഐപിഎലിലും ടീമുകളുള്ള നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് സിഎസ്എ ടി-20 ചലഞ്ചിലെ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ശ്രമിക്കാതിരുന്നത് അതിശയമായി.
കേപ്ടൗൺ കേന്ദ്രീകരിച്ചുള്ള ടീമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ജൊഹന്നാസ്ബർഗ് ആണ് ചെന്നൈ സൂപ്പർ കിംഗ്സ് ഉടമകളുടെ ടീം സ്വീകരിച്ചിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ടീം ഉടമകൾ സെഞ്ചൂറിയനെയും ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമകൾ ഡർബനെയുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
Story Highlights: csa t20 challenge ipl franchise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here