Advertisement

പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികൾ

July 20, 2022
1 minute Read

നല്ല ആരോഗ്യത്തിന് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടത് അത്യാവശ്യമാണ്. പക്ഷെ വിഷരഹിതമായ പച്ചക്കറികളാണോ ഇന്ന് നമുക്ക് ലഭിക്കുന്നത്. ഇന്ന് വീടുകളിലും ചുറ്റുമായി പച്ചക്കറി കൃഷി ചെയ്യുന്നത് വളരെ കുറവാണ്. കടകളിൽ നിന്ന് വാങ്ങുന്ന ഇറക്കുമതി ചെയ്ത പച്ചക്കറികളാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്നത്. പച്ചക്കറികളിലെ വിഷാംശത്തെ കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നനങ്ങളെ കുറിച്ചും നമുക്ക് അറിയാം. എന്നാല്‍ പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികളുണ്ട്. അത്തരം ചില മാര്‍ഗങ്ങളെ പരിചയപ്പെടാം.

കറിവേപ്പില, തക്കാളി, പച്ചമുളക് തുടങ്ങിയവയിലെ വിഷാംശം ഇല്ലാതാക്കാന്‍ അല്പംവിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ അൽപനേരം മുക്കിവെച്ചാൽ മതി. അതിനുശേഷം രണ്ടിലധികം തവണ ഈ പച്ചക്കറികള്‍ കഴുകി എടുക്കണം. ഇഞ്ചിപേസ്റ്റ് അലിയിച്ച വെള്ളത്തില്‍ ഈ പച്ചക്കറികള്‍ കഴുകുന്നതും വിഷാംശത്തെ ഇല്ലാതാക്കാൻ ഒരുപരിധി വരെ സഹായിക്കും.

ഇനി കാരറ്റ്, മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാന്‍ ഉപ്പു ലായനിയിലോ അല്ലെങ്കില്‍ മഞ്ഞല്‍ വെള്ളത്തിലോ ഈ പച്ചക്കറികള്‍ മുക്കിവെച്ചാൽ മതി. തുടര്‍ന്ന് പല ആവര്‍ത്തി ഇവ കഴുകി വൃത്തിയാക്കണം. വെള്ളം പൂര്‍ണ്ണമായും വാര്‍ന്നുപോയ ശേഷം ഇത്തരം പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം കറിവെയ്ക്കുന്നതിന് മുമ്പ് തൊലി കളഞ്ഞ ശേഷവും ഇവ നന്നായി പല ആവര്‍ത്തി കഴുകുന്നത് ഉത്തമമാണ്.

അതുപോലെ കാബേജ് പല ആവര്‍ത്തി കഴുകയതിനു ശേഷം കോട്ടന്‍ തുണികൊണ്ട് തുടച്ച ശേഷം വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. കോളിഫ്ളവര്‍ ഇതളടര്‍ത്തി വിനാഗിരി ലായനിയിലോ മഞ്ഞള്‍ വെള്ളത്തിലോ അല്പനേരം മുക്കിവെയ്ക്കുന്നതും വിഷാംശത്തെ ഒരു പരിധി വരെ നീക്കം ചെയ്യാന്‍ സഹായിക്കും. ഏതുതരം പച്ചക്കറിയാണെങ്കിലും ഉപയോഗത്തിനു മുന്പ് അവ നന്നായി പല ആവര്‍ത്തി കഴുകണം. ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ പച്ചക്കറികള്‍ കഴുകുന്നതും നല്ലതാണ്.

Story Highlights: Easy ways to remove toxins from Vegetables

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top