Advertisement

സ്‌ക്രീന്‍ഷോട്ട് ചോര്‍ന്നതില്‍ പരാതി നല്‍കി; ശക്തമായ നടപടിയെടുക്കുമെന്ന് കെ എസ് ശബരിനാഥന്‍

July 20, 2022
3 minutes Read
KS Sabarinathan granted bail with conditions

വിമാനത്തിനകത്തെ കൈയേറ്റത്തിനുശേഷം പൊലീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍. മുഖ്യമന്ത്രിയും സിപിഐഎമ്മും പറയുന്നിടത്ത് ഒപ്പിടുന്നവര്‍ മാത്രമായി കേരള പൊലീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ പൂര്‍ണമായും സര്‍ക്കാരിന്റെ ചട്ടുകങ്ങളായി മാറി. വിമാനത്തില്‍ നടന്ന സംഭവത്തില്‍ വലിയ കുറ്റവാളി ഇ പി ജയരാജനാണെന്നും നീതി കിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ശബരിനാഥന്‍ വ്യക്തമാക്കി. (k s sabarinathan says police is protecting e p jayarajan)

അതേസമയം വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചോര്‍ന്നതില്‍ പാര്‍ട്ടി നേതൃത്വത്തെ തന്റെ പരാതി അറിയിച്ചിട്ടുണ്ടെന്നും ശബരിനാഥന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ- സംസ്ഥാന നേതൃത്വങ്ങളെ പരാതി അറിയിച്ചു. വിഷയം ഗൗരവത്തോടെ കാണുന്നു. ഇടതുപക്ഷത്തിന് വളംവച്ച് കൊടുക്കുന്ന നടപടിയായിപ്പോയി. ഉത്തരവാദികള്‍ക്കെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുക്കുമെന്നും കെ എസ് ശബരിനാഥന്‍ പറഞ്ഞു.

Read Also: വിമാനത്തിലെ കൈയേറ്റം: ഇ പി ജയരാജനെതിരെ കേസെടുത്തു

വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ശബരിനാഥന്റെ പ്രതികരണം. ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍ കുമാറുമാന് ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതിഷേധ സമയത്ത് ഇപി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന് ഹര്‍ജിയില്‍ ഇവര്‍ സൂചിപ്പിച്ചു. ഇപി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്‍ അനില്‍ കുമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് സുനീഷ് എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി. ഇപി ജയരാജന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. സിഎമിനെതിരെ പറഞ്ഞാല്‍ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹര്‍ജിയില്‍ പറയുന്നു.

Story Highlights: k s sabarinathan says police is protecting e p jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top