വിദ്യാർത്ഥികൾക്ക് മികച്ച കരിയർ നൽകി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് 25 വർഷത്തിലേക്ക്

വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മുന്നേറുന്ന നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഇരുപത്തഞ്ചാം വർഷത്തിലേക്ക്. മനസിനും ചിന്തകൾക്കും വിശാലത നൽകുന്ന ഗ്രീൻ കാമ്പസും കോഴിക്കോട് സർവകലാശാലയിൽ ഉൾപ്പെടുന്ന നാക്ക് അക്രഡിറ്റേഷൻ ഉള്ള സെൽഫ് ഫിനാൻസ് കോളജ് എന്ന പദവിയും നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്ക് സ്വന്തമാണ്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള നൈപുണ്യ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. വിദ്യാർത്ഥികളുടെ പ്രൊഫഷണലിസം, അച്ചടക്കം, സമഗ്ര വികസനം എന്നിവ ലക്ഷ്യമിടുന്ന നൈപുണ്യയിൽ നിലവിൽ 1600 ൽ അധികം കുട്ടികളാണ് പഠിക്കുന്നത്. 2004-ൽ, NIMIT-ന് വിദ്യാഭ്യാസത്തിനും വിദ്യാർത്ഥി പരിശീലനത്തിനുമുള്ള ISO 9001 – 2008 (9001- 2015 ലേക്ക് അപ്‌ഗ്രേഡുചെയ്‌തു) സർട്ടിഫിക്കറ്റ് ലഭിക്കുകയും 2019-ൽ, NIMIT B++ ഗ്രേഡോടെ NAAC-ന്റെ അംഗീകാരം നേടുകയും ചെയ്തു. ഒരേ കോളജ് ക്യാമ്പസിൽ തന്നെ 2 NAAC അംഗീകൃത സ്ഥാപനങ്ങൾ എന്നതും നൈപുണ്യയുടെ മറ്റൊരു സവിശേഷതയാണ്.
25 വർഷത്തിൽ അധികം പ്രവ൪ത്തന പാരമ്പര്യമുള്ള നൈപുണ്യയിൽ ബിരുദ തലത്തിൽ B A, B Com, BBA, BCA, BSC COMPUTER SCIENCE, BSC HOTEL MANAGEMENT, BHA തുടങ്ങിയ കോഴ്സുകളും ബിരുദാനന്തര തലത്തിൽ MA, MBA, M Com, MSC COMPUTER SCIENCE എന്നീ കോഴ്സുകളും ലഭ്യമാക്കുന്നു. കോഴ്സ് കംപ്ലീറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ഉറപ്പുവരുത്തുന്നതിൽ നൈപുണ്യ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മാത്രമല്ല വിപുലമായ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം, കോൺഫറൻസ് റൂമുകളും സെമിനാർ ഹാളുകളും നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു.
കുട്ടികളുടെ പഠനമികവ് കേന്ദ്രീകരിക്കുന്നതിന് പുറമെ കായിക രംഗത്തും നൈപുണ്യ എടുത്തു പറയേണ്ട നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വിപുലമായ കായിക സൗഹൃദ ക്യാമ്പസ് ഇതിന് ഉദാഹരണമാണ്. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ നൈപുണ്ണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (NIMIT) 2002-ൽ ആണ് പ്രവ൪ത്തനം ആരംഭിക്കുന്നത്.
NAIPUNYA INSTITUTE OF MANAGEMENT AND INFORMATION TECHNOLOGY
For more details:
www.naipunnya.ac.in
Email: mail@naipunnya.ac.in
9605001987
04802730340
04802730341
04802733573
Story Highlights: NIMIT celebrates 25 th anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here