Advertisement

അഞ്ച് വർഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അർദ്ധ സൈനികർ

July 21, 2022
3 minutes Read
307 paramilitary soldiers died in five years; Central Govt

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അർദ്ധ സൈനികരാണെന്ന് കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ. ഇതിൽ സിആർപിഎഫ്, ബിഎസ്എഫ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, സിഐഎസ്എഫ്, അസം റൈഫിൾസ്, ശശസ്ത്ര സീമാ ബൽ എന്നിവയിലെ സേനാംഗങ്ങളും ഉൾപ്പെടുന്നു. ( 307 paramilitary soldiers died in five years; Central Govt )

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഈ കണക്കുകൾ രാജ്യസഭയിൽ വ്യക്തമാക്കിയത്. ഡിഎംകെ എംപി കെആർഎൻ രാജേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

Read Also: പുൽവാമയിൽ ഭീകരാക്രമണം; ഒരു സിആർപിഎഫ് അംഗം വീരമൃത്യു വരിച്ചു

ജീവൻ നഷ്ടമായവരിൽ 108 പേർ സിആർപിഎഫ് അംഗങ്ങളും 49 പേർ ബിഎസ്എഫ് സേനാംഗങ്ങളുമാണ്. 37 ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് അംഗങ്ങളും വീരമൃത്യുവരിച്ചു. ശശസ്ത്ര സീമാ ബലിലെ ഏഴ് അംഗങ്ങൾക്കും, അസം റൈഫിൾസിലെ 27 പേർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. 2021ൽ വീരമൃത്യു വരിച്ചത് 27 പേരാണ്. 2020ൽ 39, 2019ൽ 90, 2018ൽ 75, 2017ൽ 76 പേരുമാണ് രാജ്യത്തിനായി ജീവൻ ബലി നൽകിയത്.

Story Highlights: 307 paramilitary soldiers died in five years; Central Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top