Advertisement

ബിൽ ​ഗേറ്റ്സിനെ പിന്തള്ളി അദാനി; ലോക ധനികരിൽ നാലാം സ്ഥാനത്ത്; ആസ്തി എത്ര ?

July 21, 2022
2 minutes Read
gautam adani net worth

ഫോബ്സ് ധനികരുടെ പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ ​ഗൗതം അദാനി നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ​ഗേറ്റ്സിനെ പിന്തള്ളിയാണ് അദാനിയുടെ കുതിപ്പ്. 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബിൽ ​ഗേറ്റ്സിന്റെ ആസ്തി 104.2 ബില്യൺ ഡോളറാണ്. ​ഗേറ്റ്സിനെക്കാൾ 11 ബില്യൺ കൂടുതലാണ് അദാനിയുടെ ആസ്തി. ( gautam adani net worth )

ആദ്യ സ്ഥാനത്ത് പതിവ് പോലെ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ്. രണ്ടാം സ്ഥാനത്ത് ആമസോണിന്റെ ജെഫ് ബെസോസും മൂന്നാം സ്ഥാനത്ത് ബർണാർഡ് അർനോൾട്ടുമാണ്.

അദാനിയുടെ സ്വത്തുക്കൾ

9.3 ബില്യണുമായി 2008 ലാണ് അദാനി ആദ്യമായി ഫോബ്സ് പട്ടികയിൽ ഇടംനേടുന്നത്. ഇന്ന് 12 വർഷങ്ങൾ പിന്നിടുമ്പോൾ ലോകത്തെ അതി ധനികരെ പിന്തള്ളി ഈ ഇന്ത്യക്കാരൻ നാലാം സ്ഥാനത്ത് എത്തി.

Read Also: എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്ന; അക്ഷത മൂർത്തിയുടെ ആസ്തി എത്ര ?

അദാനി പോർട്ട്സ്, അദാനി ​ഗ്രീൻ എനർജി, അദാനി ടോട്ടൽ ​ഗ്യാസ് എന്നിങ്ങനെ നീളുന്നു കമ്പനികൾ. 1988 ലാണ് സാധനങ്ങൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റർപ്രൈസസ് ആരംഭിക്കുന്നത്. 1994 ൽ മുന്ദ്ര പോർട്ടിൽ ഹാർബർ സൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോർട്ട്. 2009 ലാണ് അദാനി ഊർജ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 2020 ൽ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാംത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കി.

Story Highlights: gautam adani net worth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top