അപ്രത്യക്ഷയായ ഇന്ത്യന്‍ യുവതിയെ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ്ബിഐ

മൂന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് അപ്രത്യക്ഷയായ ഇന്ത്യന്‍ യുവതിയെ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. ന്യൂ ജേഴ്‌സിയില്‍ നിന്നും കാണാതായ മായുഷി ഭഗത് എന്ന 28-കാരിയെയാണ് എഫ്ബിഐ മോസ്റ്റ് വാണ്ടഡ് കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവതിയെ കണ്ടെത്താന്‍ എഫ്ബിഐ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. (Indian woman missing for 3 years, FBI included in missing people list)
ന്യൂജേഴ്സിയിലെ ജേഴ്സി സിറ്റിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 2019 ഏപ്രില്‍ 29-ന് വൈകുന്നേരമാണ് മയൂഷി ഭഗത് അപ്രത്യക്ഷയാകുന്നത്. അവസാനമായി കാണുമ്പോള്‍ ബഹുവര്‍ണ പൈജാമയും കറുത്ത ടി-ഷര്‍ട്ടുമാണ് മയൂഷി ധരിച്ചിരുന്നത്. 2019 മെയ് 1 ന് മയൂഷിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. 5 അടി 10 ഇഞ്ചാണ് ഇവരുടെ ഉയരം. കറുത്ത മുടിയും തവിട്ടുനിറത്തിലുള്ള കണ്ണുകളുമാണ് മയൂഷിക്കെന്ന് എഫ്ബിഐ അറിയിക്കുന്നു.
2016ല്‍ എഫ്1 സ്റ്റുഡന്റ് വിസയിലാണ് ഇവര്‍ അമേരിക്കയിലെത്തിയത്. ന്യൂ ഹാംഷെയര്‍ യൂണിവേഴ്‌സിറ്റിയിലും തുടര്‍ന്ന് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുമാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയതെന്നും എഫ്ബിഐ സൂചിപ്പിക്കുന്നു.
Story Highlights: Indian woman missing for 3 years, FBI included in missing people list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here