Advertisement

പ്ലെയിൻ ദോശയുടെ പേര് “നേക്കഡ് ക്രേപ്പ്”, മസാല ദോശയായാൽ “സ്മാഷ്ഡ് പൊട്ടറ്റോ ക്രേപ്പ്” ; ഇത് അമേരിക്കൻ സ്പെഷ്യൽ!

July 21, 2022
4 minutes Read
Plain Dosa- ‘Naked Crepe’; US restaurant’s South Indian menu card

ഒരു പേരിലൊക്കെ എന്തിരിക്കുന്നു – വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയർന്റെ പ്രസിദ്ധമായ ഒരു വാചകമാണിത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ കടമെടുത്ത് നമ്മൾ പലപ്പോഴും പലരോടും ചോദിക്കാറുള്ള ഒരു കാര്യവുമാണിത്. എന്നാൽ പേരിലും കാര്യമുണ്ട് എന്ന് മനസിലാക്കിത്തരുന്ന ഒരു രസകരമായ കാര്യമാണ് ഇപ്പോൾ അമേരിക്കയിൽ കാണാൻ സാധിക്കുന്നത്. ( Plain Dosa- ‘Naked Crepe’; US restaurant’s South Indian menu card )

വൈവിധ്യമാർന്ന ഭക്ഷണ രുചികൾ പരീക്ഷിക്കാറുള്ള നാടാണ് അമേരിക്ക. ലോകത്തെ തന്നെ കോടാനുകോടി ജനങ്ങൾ ഒത്തുകൂടുന്ന അമേരിക്കയിലെ റെസ്റ്റോറെന്റുകളിൽ ദിവസവും എല്ലാ രാജ്യത്തിന്റെയും തനതായ ഒരു സ്വാദ് ഉണ്ടാകും. നമ്മുടെ ഇന്ത്യൻ സ്വാദും ഒട്ടും മോശമല്ല അവിടെ. ഇപ്പോളിതാ, വിദേശികളുമായി സമാനമായ ഒരു പരീക്ഷണം പരീക്ഷിച്ച് ഇന്ത്യൻ പാചക വിദഗ്ധർ അമേരിക്കയുടെ പ്രീതി പിടിച്ചു പറ്റിയിരിക്കുകയാണ്.

ഇന്ത്യക്കാരുടെ ഭക്ഷണ ശീലം മറ്റ് രാജ്യങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമാണെന്ന് പെട്ടെന്ന് മനസ്സിലാക്കിയ അമേരിക്ക നമ്മുടെ നാട്ടിലെ ദോശയെയും ഇഡ്ലിയെയും വടയെയുമൊക്കെ കുറച്ചൂടെ മോഡേൺ ആയി അവതരിപ്പിച്ചിരിക്കുകയാണ്. പല റെസ്റ്റോറെന്റുകളും ഇന്ത്യൻ വിഭവങ്ങൾ വിളമ്പാറുണ്ടെങ്കിലും ഇന്ത്യൻ ക്രെപ് കോ എന്ന യുഎസ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ റെസ്റ്റോറന്റ് ഭക്ഷണ പ്രിയരേ ആകർഷിക്കാൻ വേണ്ടി നമ്മുടെ ദക്ഷിണേന്ത്യൻ പലഹാരങ്ങൾ വിളമ്പുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഇതിലെ കൗതുകം , ഈ റെസ്റ്റോറന്റിലെ മെനു കാർഡിൽ നമ്മുടെ ദോശക്കും വടക്കുമെല്ലാം ഇട്ടിരിക്കുന്ന പേരുകളാണ്.

Read Also: അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ഒരു ഉപയോക്താവ് പങ്കിട്ട സ്‌ക്രീൻഷോട്ടുകൾ പ്രകാരം, പലരുടെയും പ്രിയപ്പെട്ട സാമ്പാർ ഇഡ്‌ലിയെ “ഡങ്ക്ഡ് റൈസ് കേക്ക് ഡിലൈറ്റ്” എന്ന് പേര് മാറ്റി നൽകിയിരിക്കുകയാണ്. അതുമാത്രമല്ല, ദക്ഷിണേന്ത്യയിൽ നിന്നുള്ള മറ്റൊരു ക്ലാസിക് പ്രാതൽ വിഭവമായ സാമ്പാർ വടയെ “ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്” എന്നാണ് റെസ്റ്റോറന്റ് നാമകരണം ചെയ്തിരിക്കുന്നത്. പലരുടെയും ഫേവറേറ്റ് ആയ ഊത്തപ്പത്തിനെ വിളിക്കുന്നതോ…’ക്ലാസിക് ലെന്റിൽ പാൻകേക്ക്’ എന്നാണ്.

എന്നാൽ ഇതൊന്നുമല്ല, ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് നമ്മുടെ പ്ലെയിൻ ദോശയും മസാല ദോശയുമാണ്. പ്ലെയിൻ ദോശയെ “നേക്കഡ് ക്രേപ്പ്” എന്നും മസാല ദോശയെ “സ്മാഷ്ഡ് പൊട്ടറ്റോ ക്രേപ്പ്” എന്നുമാണ് പേരിട്ടിരിക്കുന്നത്. ഒരുപാട് രുചികൾ പരീക്ഷിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച്, അധികം മുന്നേറ്റമില്ല എന്ന് കണ്ടപ്പോഴാണ് അമേരിക്ക ഇപ്പോൾ നമ്മുടെ തനത് വിഭവങ്ങൾ വെച്ച് ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഓരോ പലഹാരത്തിനും ഈടാക്കുന്നത് ഇന്ത്യൻ രൂപ കണക്കാക്കിയാൽ ഏകദേശം 1400 , 1500 നു അടുത് ആണ് വിലവരുന്നത്.

Read Also: ആഗോള ഭക്ഷ്യപ്രതിസന്ധി: ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

ട്വിറ്ററിൽ ഈ ചിത്രം പങ്കുവെക്കപ്പെട്ടതോടെ ഭക്ഷണപ്രിയരും ഇന്ത്യൻ വിഭവങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കമന്റുകളാണ് ഇപ്പോൾ ഇട്ടിരിക്കുന്നത്. ചിലർ റെസ്റ്റോറെന്റിന്റെ ഈ നീക്കത്തെ പ്രശംസിക്കുമ്പോൾ, തങ്ങളുടെ പരമ്പരാഗത ഭക്ഷണത്തെ ഇങ്ങനെ അവതരിപ്പിച്ചത് ശരിയായില്ല എന്ന രീതിയിലാണ് മറ്റു ചിലർ പ്രതികരിച്ചിരിക്കുന്നത്.

“ഒരു സാമ്പാർ വടയ്ക്ക് $16.49 അതായത് 1300 ഇന്ത്യൻ രൂപീ ഈടാക്കുന്നതാണ് ഇവിടെ യഥാർത്ഥ കുറ്റം” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തപ്പോൾ “ഞാൻ ഇത് ടൈപ്പ് ചെയ്യുമ്പോൾ എന്റെ ഇന്ത്യൻ ആത്മാവ് എന്റെ ശരീരത്തിൽ നിന്ന് പുറത്തുപോകുന്നു എന്ന് രസകരമായ ഒരു കമന്റ് പറഞ്ഞിരിക്കുകയാണ് മറ്റൊരാൾ. ഈ മെനു കാർഡ് കണ്ട് എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല എന്ന് ഒരു കമെന്റിനു പുറകെ, ഈ നടപടി നിയമവിരുദ്ധമാണ് എന്ന് ചിലർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്തൊക്കെയായാലും നമ്മുടെ പലഹാരങ്ങളുടെ വ്യത്യസ്തമായ ഈ പേരുകൾ കണ്ട് നമ്മുടെ മനസിലും ഒരു ചിരി വന്നിട്ടുണ്ടാകും എന്നുള്ളത് ഉറപ്പാണ്…

Story Highlights: Plain Dosa- ‘Naked Crepe’; US restaurant’s South Indian menu card

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top