Advertisement

‘ബിജെപി തൊട്ടത് തീക്കൊള്ളിയെ’; ഇ ഡി ആർഎസ്എസിന്റെ പോഷക സംഘടനയെന്ന് ഷാഫി പറമ്പിൽ

July 21, 2022
2 minutes Read

രാജ്യത്തെ കേന്ദ്ര ഏജൻസികൾ, പ്രത്യേകിച്ച് ഇ.ഡി എല്ലാം ആർ എസ് എസിന്റെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് ഷാഫി പറമ്പിൽ. ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലുമില്ലാത്ത കേസാണ് ഇത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല. ബിജെപിയുടെ പോഷക സംഘടനയാണ് ഇ ഡി. (shafi parambil against bjp)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. രാജ്യമെമ്പാടും യൂത്ത് കോൺഗ്രസ് സമരത്തിലാണ്. ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണിയാ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഡല്‍ഹി ശിവാജി ബ്രിജ് സ്റ്റേഷനില്‍ മൂന്ന് ട്രെയിനുകള്‍ തടഞ്ഞു. അതേസമയം ഉച്ചവരെയുള്ള ഇ.ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി സോണിയാഗാന്ധി മടങ്ങി. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് സോണിയ മടങ്ങിയത്.

Story Highlights: shafi parambil against bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top