Advertisement

ബോയ്സ്, ഗേൾസ് സ്‌കൂളുകൾ വേണ്ട; എല്ലാ സ്കൂളുകളും മിക്സ്ഡാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

July 21, 2022
Google News 2 minutes Read

സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാകണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. ഉത്തരവിൽ നടപടി സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് 90 ദിവസത്തിനകം മറുപടി നൽകാനും ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

Read Also: പ്ലസ് വൺ; സമുദായം നിര്‍വചിക്കാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് കമ്മ്യൂണിറ്റി ക്വാട്ടയില്ല

സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി ഒരുക്കണമെന്നും സ്കൂളുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലാവകാശ കമ്മിഷൻ നിർദേശിക്കുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്ഇആർടിയും നടപടി എടുക്കണം. കമ്മിഷൻ നിര്‍ദേശത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ ഉണ്ട്.

Story Highlights: The child rights commission ordered to convert boys and girls schools to mixed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here