കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചു

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ താത്ക്കാലികമായി അടപ്പിച്ചതായി ആരോഗ്യമന്ത്രാലയം. ഈ വര്‍ഷം മൂന്ന് ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.(74 medical institutions shut down saudi arabia for violating covid protocols)
കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൂന്ന് ലക്ഷം പരിശോധനകളിലാണ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്. നാല് ആശുപത്രികള്‍, 43 മെഡിക്കല്‍ സെന്ററുകള്‍, 5 ഫാര്‍മസികള്‍, 22 മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്.
ഇതിന് പുറമേ 29 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2754 ഫാര്‍മസികള്‍, 833 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 6600 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം വീണ്ടും അറിയിച്ചു.
നിയമലംഘനങ്ങള്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ ശിക്ഷാ നടപടികളുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Story Highlights: 74 medical institutions shut down saudi arabia for violating covid protocols
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here