പരിക്കേറ്റ കാലുമായി ഗോൾ നേടി വിദ്യാർഥി, കൂട്ടുകാരന് പിന്തുണയുമായി കൂട്ടുകാർ; ഹൃദയം കവരും വീഡിയോ…

നല്ല സൗഹൃദങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല സമ്പാദ്യം. സന്തോഷത്തിൽ കൂടെ നിൽക്കാനും സങ്കടത്തിൽ ചേർത്തുപിടിക്കാനും നമ്മുക്കൊപ്പം നല്ലൊരു കൂട്ടുകാരൻ ഉണ്ടാകും. അങ്ങനെ സൗഹൃദത്തിന്റെ മൂല്യം തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ കാലിന് പരിക്കേറ്റ ഒരു സ്കൂൾ വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയാണ്. ഒടിഞ്ഞകാലുമായി എത്തിയ കൂട്ടുകാരന് പിന്തുണയുമായെത്തുന്ന ഒരു കൂട്ടം കുട്ടികളെയും വീഡിയോയിൽ കാണാം.
वो टूटी टांगों से भी गोल दाग लेंगे
— Dipanshu Kabra (@ipskabra) July 15, 2022
तुम बस हौसले देना, आलोचना नहीं. pic.twitter.com/KtJL46LvZF
“ആ ഒടിഞ്ഞ കാലുകളുമായി അവൻ ഗോൾ നേടും. നിങ്ങൾ അവനെ പ്രോത്സാഹിപ്പിക്കുക, വിമർശിക്കരുത്,” എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കുവച്ചത്. കൂട്ടുകാർക്കൊപ്പം നിന്ന് കാലിന് പരുക്കേറ്റ ഒരു സ്കൂൾ വിദ്യാർത്ഥി ഫുട്ബോൾ കളിക്കുകയാണ്. വാക്കറിന്റെ സഹായത്തോടെയാണ് അവൻ കളിക്കുന്നത്. അവൻ ഫുട്ബോൾ തട്ടാൻ ശ്രമിക്കുമ്പോൾ എല്ലാ സപ്പോർട്ടും കൊടുത്ത് കൂട്ടുകാർ അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അല്പനേരത്തെ ശ്രമത്തിനൊടുവിൽ അവൻ ഒരു ഗോൾ നേടി. സന്തോഷത്തോടെ ഓടിയെത്തി അവനെ കൂട്ടുകാർ കെട്ടിപിടിക്കുന്നതും വീഡിയോയിൽ കാണാം.
നിരവധി പേരാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിച്ചും നിഷ്‌കളങ്കമായ അവയുടെ സ്നേഹത്തെ പ്രശംസിച്ചും നിരവധി പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. . നാലു ലക്ഷത്തിനടുത്ത് പേരാണ് ഈ വിഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്. ആളുകളുടെ മനം കവരുന്ന ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ ദിവസവും കാണാറുണ്ട്.
Story Highlights: Boy With Broken Leg Plays Football, His Friends Scream With Joy As He Scores Goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here