Advertisement

നടിയെ ആക്രമിച്ച കേസ്; ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത; മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും

July 22, 2022
2 minutes Read
kochi actress attack case survivor delhi moves

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത. സുപ്രീംകോടതിയിലൊ ഡൽഹി ഹൈക്കോടതിയിലോ ഹർജി സമർപ്പിക്കുമെന്ന് സൂചന. ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും. തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഹർജിയെന്ന് സൂചന. ഇന്ന് തന്നെ ഹർജി സമർപ്പിക്കാനാണ് നീക്കം. ( kochi actress attack case survivor delhi moves )

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമർപിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ടേറ്റ് കോടതിയിലാണ് സമർപ്പിക്കുക. തുടരന്വോഷണ റിപോർട്ട് വിചാരണ കോടതിക്കും കൈമാറും.

കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റൽ തെളിവുകൾ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോർട്ട് സമർപ്പിക്കുക. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Read Also: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമർപിക്കും

അനുബന്ധ കുറ്റപത്രത്തിൽ ദിലീപിൻറെ സുഹൃത്തും വ്യവസായിയുമായ ശരത്ത് പതിനൊന്നാം പ്രതിയാണ്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ശരത്ത് വഴി 2017 നവംബർ മാസത്തിൽ ദിലീപിൻറെ പക്കൽ എത്തി . ദൃശ്യങ്ങൾ നശിപ്പിക്കാനും മനപൂർവം മറച്ചുപിടിക്കാനും ശരത്ത് ശ്രമിച്ചു. ഇതിൻറെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്. കാവ്യ മാധാവൻ, മഞ്ജു വാര്യർ , സിദ്ദീഖ് , ദിലീപിൻറെ സഹോദരൻ, സഹോദരി ഭർത്താവ് തുടങ്ങി തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ നിർത്തി വെച്ചിരിക്കുന്ന വിചാരണ ഉടൻ പുനരാരംഭിക്കാനുമാണ് സാധ്യത.

Story Highlights: kochi actress attack case survivor delhi moves

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top