‘മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു’; ദേശീയ പുരസ്‌കാരങ്ങളില്‍ മമ്മൂട്ടി

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പട്ടികയില്‍ തിളങ്ങി നില്‍ക്കുന്ന മലയാള സിനിമയ്ക്കും അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങളറിയിച്ച് നടന്‍ മമ്മൂട്ടി. മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും സച്ചിയെ ഈ നിമിഷത്തില്‍ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.(mammootty congratulates national film award winners )
’68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. വിജയികളുടെ പട്ടികയില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുന്നതില്‍ അഭിമാനം തോന്നുന്നു. അപര്‍ണ ബാലമുരളി, ബിജു മേനോന്‍, സെന്ന ഹെഗ്‌ഡെ, നാഞ്ചിയമ്മ, ഒപ്പം അര്‍ഹരായ മറ്റെല്ലാ വിജയികളെയുമോര്‍ത്ത് അഭിമാനം…
ഈ നിമിഷത്തില്‍ അഭിമാനത്തോടെ സച്ചിയെ ഓര്‍ക്കുന്നു..’. മമ്മൂട്ടി പ്രതികരിച്ചു.
അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ എന്നിവര്‍ നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉള്‍പ്പടെ 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. അയ്യപ്പനും കോശിക്കും നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചി സ്വന്തമാക്കി. അയ്യപ്പനും കോശിക്കും വേണ്ടി പാടിയ നഞ്ചിയമ്മയാണ് മികച്ച ഗായിക. ഇതേ ചിത്രത്തിലെ തന്നെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള പുരസ്‌കാരവും മാഫിയ ശശി മികച്ച സംഘട്ടനത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി.
Read Also: സച്ചിയേയോർത്ത് അഭിമാനിക്കുന്നു, അർഹമായ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; മോഹൻലാൽ
മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്‌കാരം അനൂപ് രാമകൃഷ്ണന് ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനു ലഭിച്ചു.’വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകന്‍ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ശോഭ തരൂര്‍ ശ്രീനിവാസന്‍ മികച്ച വിവരണത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വിദ്യാഭ്യാസ ചിത്രം നന്ദന്‍ ഒരുക്കിയ ഡ്രീമിങ് ഓഫ് വേര്‍ഡ്‌സിനാണ്.
കപ്പേള എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം നേടി. മികച്ച ശബ്ദമിശ്രണം മാലിക്കിലൂടെ ശ്രീശങ്കറിനും വിഷ്ണു ഗോവിന്ദിനും ലഭിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയ്ക്ക് ലഭിച്ചു. തമിഴ് സിനിമ സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അവാര്‍ഡ്. സുധ കൊങ്ങര ഒരുക്കിയ ‘സൂരരൈ പോട്രു’ എന്ന ചിത്രമാണ് മികച്ച സിനിമ. സൂര്യ, അജയ് ദേവ്ഗണ്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
Story Highlights: mammootty congratulates national film award winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here