Advertisement

‘സിങ്ക് സൗണ്ട് അവാര്‍ഡ് ഡബ്ബിങ് സിനിമക്ക്’; ദേശീയ പുരസ്കാര പ്രഖ്യാപനത്തിനെതിരെ റസൂല്‍ പൂക്കുട്ടി

July 22, 2022
3 minutes Read

ദേശീയ പുരസ്കാര പ്രഖ്യാപനത്തിനെതിരെ ഓസ്കര്‍ പുരസ്കാര ജേതാവും മലയാളി സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. മികച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് പുരസ്കാരം നല്‍കിയ ചിത്രം സിങ്ക് സൗണ്ട് ചെയ്ത ചിത്രമല്ലെന്നും ഡബ്ബ് ചെയ്ത ചിത്രമാണെന്നും റസൂല്‍ പൂക്കുട്ടി ആരോപിച്ചു.(resul pookutty against national award jury)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

കന്നഡ ചിത്രമായ ഡൊള്ളുവിനാണ് ഇത്തവണ സിങ്ക് സൗണ്ട് സിനിമകള്‍ക്ക് മാത്രം നല്‍കുന്ന മികച്ച ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്കാരം നല്‍കിയത്. ഇക്കാര്യം സൗണ്ട് റെക്കോര്‍ഡിസ്റ്റ് നിതിന്‍ ലൂക്കോസ് സ്ഥിരീകരിച്ചതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ജോബിന്‍ ജയനാണ് പുരസ്കാരം നല്‍കിയത്.

സിങ്ക് സൗണ്ട് സിനിമ ഏതെന്നും ഡബ്ബ് സിനിമ ഏതെന്നും തിരിച്ചറിയാന്‍ കഴിയാത്ത ജൂറി അംഗങ്ങളെ കുറിച്ച് സഹതാപം തോന്നുന്നതായി സംവിധായകനും സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് പറഞ്ഞു. ദേശീയ അവാർഡ് നിർണയത്തിന്‍റെയും നടപടിക്രമങ്ങളുടെയും തിരശ്ശീലയ്‌ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നിതിന്‍ ട്വിറ്ററില്‍ അറിയിച്ചു.

Story Highlights: resul pookutty against national award jury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top