നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ചൊവാഴ്ച ഹാജരാകണമെന്ന് ഇ ഡി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവാഴ്ച ഹാജരാകണമെന്ന് ഇ ഡി. നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് ശേഷം സോണിയയെ വിട്ടയച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സോണിയാഗാന്ധി ഇ.ഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നീട് രണ്ടരയോടു കൂടി ഇടവേള അനുവദിച്ചു.(Sonia Gandhi to be questioned by ED on July 26th)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
യങ്ങ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചോദ്യങ്ങൾ സോണിയയോട് ഇ.ഡി ചോദിച്ചതായാണ് വിവരം.ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആസ്ഥാനത്തും ഡൽഹിയിലും വൻ പ്രതിഷേധമാണ് ഇന്നലെ ഉയര്‍ന്നത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്.
നേരത്തേ, ജൂൺ 8ന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ രോഗബാധിതയായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വിശദമായി ചോദ്യം ചെയ്തു.
Story Highlights: Sonia Gandhi to be questioned by ED on July 26th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here