സൂര്യപ്രകാശം പുരുഷന്മാരിൽ വിശപ്പ് വർധിപ്പിക്കും; സ്ത്രീകൾക്ക് ബാധകമല്ല; പുതിയ പഠനം

സൂര്യപ്രകാശം പുരുഷന്മാരിൽ വിശപ്പ് വർധിപ്പിക്കുമെന്ന് പഠനം. ഇസ്രായേലിലെ തേൽ അവീവ് സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സ്ത്രീകളിൽ സൂര്യപ്രകാശം വിശപ്പ് വർധിപ്പിക്കുന്നില്ലെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ( sunlight makes men hungry )
3,000 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. സൂര്യപ്രകാശം കൂടുതലായി ഏറ്റ പുരുഷന്മാരുടെ കലോറി ഇൻടേക്ക് 300 കലോറിയായി വർധിച്ചുവെന്നും സ്ത്രീകളുടേതിൽ മാറ്റമൊന്നും കണ്ടെത്തിയില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read Also: യുവാക്കള്‍ക്ക് പരമാവധി കഴിക്കാവുന്നത് 2 സ്പൂണ്‍ മദ്യം മാത്രം; വിശദീകരിച്ച് ലാന്‍സെറ്റ് പഠനം
പഠനത്തിൽ ലഭിച്ച ഫലങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാരോടും സ്ത്രീകളോടും വെയിലത്ത് പോകാൻ ഗവേഷകർ ആവശ്യപ്പെട്ടു. പഠനത്തിൽ പങ്കെടുത്തവർ സ്ലീവ്‌ലസ് ഷർട്ടും ഷോർട്ട്‌സുമാണ് ധരിച്ചിരുന്നത്. പഠനത്തിൽ സൂര്യപ്രകാശം പുരുഷന്മാരിൽ ഗ്രെലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി. സ്ത്രീകളിൽ സൂര്യപ്രകാശം ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഗ്രെലിന്റെ സാന്നിധ്യമാണ് വിശക്കാൻ കാരണം.
Story Highlights: sunlight makes men hungry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here