Advertisement

കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം

July 23, 2022
Google News 1 minute Read

കെപിസിസി സംഘടിപ്പിക്കുന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരം ഇന്ന് ആരംഭിക്കും. കോഴിക്കോട് ആസ്പിൻ കോർട്ട്‌യാർഡിൽ (കെ.കരുണാകരൻ നഗർ) അധ്യക്ഷൻ കെ സുധാകരന്‍ എംപി രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടു കൂടിയാണ് സമ്മേളന നടപടികള്‍ ആരംഭിക്കുക. 10ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. ചിന്തന്‍ ശിബിരത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്.

എഐസിസി ഉദയ്പൂരിൽ സംഘടിപ്പിച്ച മാതൃകയിലാണാണ് കേരളത്തിലും ചിന്തൻ ശിബിരം നടക്കുക. കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയും നടത്തും. പ്രത്യേക കലണ്ടർ തയാറാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കും. കാലാനുസൃതവും സമൂലവുമായ നവീകരണം, ജാതിമത ലിംഗ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങൾ നൽകൽ എന്നിവ ചർച്ചയാകും. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയാറാക്കുന്നത്.

എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.കോഴിക്കോടന്‍ ചരിത്രവും സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും വിട പറഞ്ഞ കോണ്‍ഗ്രസിലെ പ്രമുഖരെയും മിഠായിതെരുവിന്റെ പുനരാവിഷ്‌ക്കാരവും ഉള്‍കൊള്ളുന്ന ചിത്രങ്ങളാല്‍ സമ്മേളന നഗരിയുടെ ചുമരുകള്‍ സമ്പന്നമാക്കിയിട്ടുണ്ട്. ചിന്തൻ ശിബിരത്തിന് മുന്നോടിയായി ഇന്നലെ സാംസ്‌കാരിക സദസ് നടന്നു.

Story Highlights: Congress Chintan shibiram camp starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here