Advertisement

അഴിമതിക്കേസിൽ ഇ.ഡി. റെയ്ഡ്; ബംഗാള്‍ മന്ത്രി അറസ്റ്റില്‍

July 23, 2022
2 minutes Read

അഴിമതിക്കേസിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു. 24 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്‌തത്‌. പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയിൽ നിന്നും ഇ ഡി 20 കോടി രൂപ പിടിച്ചെടുത്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമാണ് പാർത്ഥ ചാറ്റർജി.(ED Arrests Minister Partha Chatterjee)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

അധ്യാപക റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയിൽ നിന്നും ഇ ഡി 20 കോടി രൂപയും വജ്രാഭരണങ്ങളും ഇ.ഡി. കണ്ടെത്തിയിരുന്നു. തുടർന്നാണ് അർധരാത്രിയോടെ കേന്ദ്രസേനയുടെ അകമ്പടിയിൽ ഉദ്യോഗസ്ഥർ മന്ത്രിയുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്.

പരിശോധനയും മൊഴിയെടുക്കലും രാവിലെയും തുടർന്നു. വെസ്റ്റ് ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ, വെസ്റ്റ് ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇ.ഡി. നടപടി. അഴിമതിക്കാരനായ മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights: ED Arrests Minister Partha Chatterjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top