മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മഹാകവികുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷവും ആശാന്‍ സൗധത്തിന്റെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിർവഹിക്കും. വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ആശാന്‍ കാവ്യശില്പം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
ആശാന്‍ സൗധത്തില്‍ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയം, ഓഡിയോ വിഷ്വല്‍ തിയേറ്റര്‍, ഓഫീസ് സമുച്ചയം, ഡിജിറ്റല്‍ സൗകര്യങ്ങളുള്ള ലൈബ്രറി മന്ദിരം, റഫറന്‍സ്-ഗവേഷണ സൗകര്യങ്ങള്‍, ബാലകേന്ദ്രങ്ങള്‍, എഴുത്തുകാര്‍ക്ക് താമസസൗകര്യങ്ങള്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉണ്ടാകും.
സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ വി ശശി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും, വി മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, പ്രൊഫസര്‍ എം.കെ സാനു, കെ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കല്ലറ ഗോപന്‍, ശ്രീറാം എന്നിവര്‍ നയിക്കുന്ന ആശാന്‍ കാവ്യസംഗീതികയും ചിന്താവിഷ്ടയായ സീത നൃത്താവിഷ്‌കാരവും അരങ്ങേറും.
Story Highlights: pinarayi vijayan will inaugurate 150th birth anniversary celebrations of Kumaranashan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here