അമ്മയുടെ മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ്വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോറാണ് മരിച്ചത്. അമ്മയ്ക്കൊപ്പം കാറിലെത്തിയ വിദ്യാർത്ഥിനി അടച്ചിട്ട റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.(plus one student was hit by train)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്ദിത പി കിഷോർ (16). ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. അമ്മ കാറിൽ ഇരിക്കെയാണ് അപ്രതീക്ഷിതമായി സംഭവം നടന്നത്.
കുട്ടിയെ വാഹനത്തിൽ സ്കൂളിൽ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു. റെയില്‍വേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Story Highlights: plus one student was hit by train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here