Advertisement

‘സിമ്പുവിന്റെ വിവാഹം ഉടൻ’ : അച്ഛൻ രാജേന്ദർ മാധ്യമങ്ങളോട്

July 23, 2022
2 minutes Read
simbu getting married soon

തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ( simbu getting married soon )

‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. സിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും’- രാജേന്ദർ പറഞ്ഞു.

Read Also: അഭ്യൂഹങ്ങൾക്ക് വിരാമം; നയൻസ്-വിഗ്നേഷ് വിവാഹം സ്ട്രീമിങ് നെറ്റ്ഫ്ലിക്സിൽ തന്നെ

സിമ്പു അതിഥി വേഷത്തിലെത്തുന്ന ചിത്രമായ മഹ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. യു.ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായിക.

Story Highlights: simbu getting married soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top