എസ്.ഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചയാൾ പിടിയിൽ

കൊല്ലം കൊറ്റംകുളങ്ങരയിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.ഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഘത്തിലെ ഒരാളെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ പട്ടത്താനം കൊച്ചുവീട്ടിൽ മനോജ് (34) ആണ് പിടിയിലായത്. 21ന് വൈകിട്ടാണ് കൊറ്റംകുളങ്ങര കുഞ്ഞാലുംമൂട് ജംഗ്ഷനിലാണ് സംഘർഷം നടന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവർത്തകർ ചേരിതിരിഞ്ഞ് തല്ലുകൂടുകയായിരുന്നു.
Read Also: ബ്ലാക്ക് ഫംഗസിൻെറ വ്യാജ മരുന്നുകൾ നിർമിച്ച് വിൽപ്പന; ഡോക്ടർമാരടക്കം ഏഴുപേർ അറസ്റ്റിൽ
സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ചവറ സ്റ്റേഷനിലെ എസ്.ഐ നൗഫലിനെയും സംഘത്തെയുമാണ് ചിലർ ആക്രമിച്ചത്. സംഘർഷാവസ്ഥ തടയാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. ചവറ പൊലീസ് ഇൻസ്‌പെക്ടർ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Chavara native arrested for attacking SI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here