മദ്യ മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല

മദ്യ മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സർക്കാർ ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സർക്കാർ വീണ്ടും വിവാദ കമ്പനികൾക്ക് ബിയർ സ്പിരിറ്റ് എന്നിവ നിർമ്മിക്കുവാനുള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുകയാണ്. ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Indian made foreign liquor; Ramesh Chennithala criticized the government )
” പിണറായി വിജയൻ സർക്കാർ വീണ്ടും ഇന്ത്യൻ നിർമിത വിദേശ മദ്യം ഉൽപാദനം ചെയ്യുവാൻ വേണ്ടി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന സമയം ബ്രുവറി ഡിസ്റ്റിലറി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിലുള്ള അഴിമതി ചൂണ്ടിക്കാട്ടി അന്ന് ഞങ്ങൾ അതിനെ ശക്തമായി എതിർത്തിരുന്നു. എതിർപ്പിനെ തുടർന്ന് സർക്കാർ അത് പിൻവലിച്ചിരുന്നു.
Read Also: ആരെയും മാറ്റിനിർത്താൻ പാടില്ല; എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണം: രമേശ് ചെന്നിത്തല
അതിനെതിരെ ഞാൻ കോടതിയിൽ നൽകിയ കേസ് ഇപ്പോൾ നില നിൽക്കുകയാണ്.ഈ പശ്ചാത്തലത്തിൽ സർക്കാർ വീണ്ടും ഈ വിവാദ കമ്പനികൾക്ക് ബിയർ സ്പിരിറ്റ് എന്നിവ നിർമിക്കുവാൻ ഉള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുകയാണ്. ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കുന്ന പ്രശ്നമില്ല.
മദ്യ മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സർക്കാർ ശ്രമം ആരംഭിച്ചിരിക്കുന്നു. ഇതിൽ നിന്നും സർക്കാർ പിൻവാങ്ങണം എന്ന് ഞാൻ ആവശ്യപെടുകയാണ്. ഇത് സംബന്ധിച്ചു ഇന്ന് മുഖ്യമന്ത്രിക്ക് ഞാൻ ഒരു കത്ത് നൽകി”. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: Indian made foreign liquor; Ramesh Chennithala criticized the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here