ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലുള്ള മാറ്റമെന്ന് കെ സി വേണുഗോപാല്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരണവുമായി കെ സി വേണുഗോപാല്‍. ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനാണ്. എന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ല. മാറ്റം നടന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലാണെന്നും കെ സി വേണുഗോപാല്‍ ആക്ഷേപിച്ചു. (k c venugopal against sriram venkitaraman appointment)
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് എ എ ഷുക്കൂര്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: യുഡിഎഫില്‍ നിന്ന് പോയവര്‍ക്ക് നേരെ നോ എന്‍ട്രി ബോര്‍ഡ് വയ്‌ക്കേണ്ട: കെ മുരളീധരന്‍
‘കൊലപാതക കേസിലെ പ്രതിയെന്നതാണ് പൊതുജനങ്ങളുടെ മനസില്‍ ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചിത്രം. ക്രിമിനല്‍ ആക്ടിവിസത്തിന്റെ ആളായി ശ്രീറാമിനെ ജനങ്ങള്‍ കാണുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം ജനങ്ങളുടെ മനസില്‍ നീറി നില്‍ക്കുന്നുണ്ട്. എന്ത് തോന്നിവാസവും സര്‍ക്കാര്‍ കാണിക്കുമെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം’. ഷുക്കൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: k c venugopal against sriram venkitaraman appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here