ഫെയ്സ്‌ബുക്കിൽ പുതിയ അപ്‌ഡേഷൻ; ഇനി സുഹൃത്തുക്കളുടെ പോസ്റ്റുകൾ മിസ്സാകില്ല!

ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഫെയ്സ്‌ബുക്കിൽ പുതിയ അപ്‌ഡേഷൻ. സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കൾക്ക് കാണാനാകുന്ന തരത്തിലാണ് അപ്ഡേഷൻ. പുതിയ അപ്‌ഡേഷൻ മുഖേനെ ഫെയ്സ്‌ബുക്ക് ആപ്പിൽ ഫീഡ്‌സ് എന്ന പുതിയ ടാബ് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഫീഡ്‌സെന്ന ടാബിൽ സുഹൃത്തുക്കൾ, പേജുകൾ, ഗ്രൂപ്പുകൾ, ആൾ (All) എന്നിങ്ങനെ നാല് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഉപഭോക്താക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പേജുകളെയും സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും മാത്രം ഉൾക്കൊള്ളിച്ച് ഫേവറെെറ്റ് എന്ന ലിസ്റ്റ് ഉണ്ടാക്കാനും പുതിയ അപ്ഡേഷനിലൂടെ കഴിയും. ഇതിലൂടെ രസകരമായ റീല്‍സ് വിഡിയോകളും മറ്റ് വിഡിയോ ഉള്ളടക്കങ്ങളും ഹോം പേജില്‍ തന്നെ കൂടുതലായി പ്രത്യക്ഷപ്പെടും.
Read Also: ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
ഫെയ്സ്‌ബുക്കിന്‍റെ അൽഗോരിതം അനുസരിച്ചാണ് പോസ്റ്റുകളും ഫീഡുകളും ഹോം പേജിൽ ഇനിമുതൽ പ്രത്യക്ഷപ്പെടുക. ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന പേജ് ഇനി ഹോം എന്നാണ് അറിയപ്പെടുന്നത്. റീൽസ് നിർമ്മിക്കാനുള്ള സൗകര്യവും ഇനിമുതൽ ഹോം പേജിൽ തന്നെ ലഭ്യമാകും.
Story Highlights: New update on Facebook; No more missing friends’ posts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here