മരുന്നുകളുടെ വില കുറയ്ക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

മരുന്നുകളുടെ വില കുറയ്ക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. അർബുദം, പ്രമേഹം, കാർഡിയോ വാസ്ക്കുലാർ രോഗങ്ങളുടെ മരുന്നുവില കുറച്ചേക്കും. നിർണായക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിൽ ഉണ്ടാകുമെന്ന് സൂചന.
മരുന്ന് കമ്പനികളുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർണായക പ്രഖ്യാപനത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്. മരുന്നുകളുടെ വില ഉയർന്നതിൽ ആശങ്ക അറിയിച്ച കേന്ദ്രസർക്കാർ, വില കുറയ്ക്കുന്നതായി സർക്കാരിന്റെ പക്കലുള്ള നിർദ്ദേശങ്ങൾ മരുന്ന് കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിലാകും ഉണ്ടാവുക.
അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങളുടെ മരുന്നുകളുടെ വില 70% വരെ കുറയുമെന്നാണ് സൂചന. ആവശ്യമരുന്നുകളുടെ പട്ടിക വിപുലപ്പെടുത്തുന്നതും കേന്ദ്രസർക്കാറിന്റെ പരിഗണനയിലുണ്ട്. ദീർഘകാലമായി രോഗികൾ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന വ്യാപാര മാർജിനുകൾ നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. അന്തിമ നിർദ്ദേശം ചർച്ച ചെയ്യുന്നതിനായി ഈ മാസം 26 ന് മരുന്ന് കമ്പനികളുമായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗം ചേർന്നേക്കും.
Story Highlights: tablet price drop update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here