Advertisement

മകന്റെ സുഹൃത്തെന്ന് പറഞ്ഞ് പ്രായമായ സ്ത്രീകളില്‍ നിന്ന് പണം തട്ടി: പ്രതി പിടിയില്‍

July 24, 2022
Google News 3 minutes Read

പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്ന പടാട്ട് യൂസഫിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പണവും സ്വര്‍ണാഭരണങ്ങളും തട്ടി എടുത്തത്. (theft and cheating old women man arrested in malappuram)

മലപ്പുറം വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ് ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം വന്ന സ്ത്രീ കയ്യിലുണ്ടായിരുന്ന സ്വര്‍ണം ഊരിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Read Also: ബിവറേജസ് ജീവനക്കാരുമായി തര്‍ക്കം, പിന്നീട് കൈകൊടുത്ത് പ്രശ്‌നപരിഹാരം; ഇതിനിടെ മോഷ്ടിച്ചത് രണ്ടര ലിറ്റര്‍ വിലകൂടിയ മദ്യം

പ്രതി യൂസഫ് വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണവും പണവും തട്ടിയെടുത്തിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാങ്ങിതരാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തൃശൂരില്‍ ഇയാള്‍ക്കെതിരെ 10ഓളം കേസുകള്‍ നിലവിലുണ്ട്. സമാനരീതിയില്‍ തിരൂരില്‍ വയോധികയെ പറഞ്ഞ് പറ്റിച്ച് പണവും സ്വര്‍ണാഭരണവും കൈക്കലാക്കിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

Story Highlights: theft and cheating old women man arrested in malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here