ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; ആലപ്പുഴ കലക്‌ടറുടെ എഫ്‌ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി

ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്‌ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്‌ടിവേറ്റ് ചെയ്തത്. (alappuzha collector locked facebook comment box)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോൺഗ്രസ് ഉൾപ്പെടെ നടപടിക്കെതിരെ രംഗത്തെത്തി.
നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്. രേണുരാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കുകയുമായിരുന്നു. മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.
Story Highlights: alappuzha collector locked facebook comment box
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here