ചരിത്രത്തിലേക്ക് നടന്നടുത്ത് ദ്രൗപതി മുര്‍മു; രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ചു

ഗോത്രവിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയെന്ന ചരിത്രത്തിലേക്ക് ദ്രൗപതി മുര്‍മു നടന്നുകയറാന്‍ മിനിറ്റുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരമര്‍പ്പിച്ചു. (Draupadi Murmu pays tribute to Mahatma Gandhi at Rajghat before taking the oath)
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വിശിഷ്ടാതിഥികള്‍ പാര്‍ലമെന്റിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറാണ് ആദ്യമെത്തിയത്.
രാവിലെ 10.14 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. ചീഫ് ജസ്റ്റിസ് എന്‍വി രമണ ദ്രൗപതി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനെ തേടിയെത്തും.
Story Highlights: Draupadi Murmu pays tribute to Mahatma Gandhi at Rajghat before taking the oath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here