Advertisement

10 വിദേശികളായ സ്ത്രീകൾ, ഓരോരുത്തരുടെയും റേറ്റ് വ്യത്യസ്തം; പിടിയിലായത് വൻ സെക്സ് റാക്കറ്റ്

July 25, 2022
3 minutes Read
Gang involved in sex racket arrested in Delhi

തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട അഞ്ച് പേരെ ഡെൽഹി പൊലീസ് തന്ത്രപരമായി പിടികൂടി. വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ് ആവശ്യക്കാർക്ക് എത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെർ തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) എന്നിവരെയാണ് ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ജുമയേവ അസീസയും മെറെഡോബ് അഹമ്മദും തുർക്ക്‌മെനിസ്ഥാനിൽ നിന്നുള്ള ദമ്പതികളാണെന്നും അലി ഷെർ തില്ലദേവ് ഉസ്‌ബെക്ക് പൗരനാണെന്നും പൊലീസ് വ്യക്തമാക്കി. ( Gang involved in sex racket arrested in Delhi )

ഡൽഹിയിലെ ഒരു സംഘം സെക്സ് റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പെൺവാണിഭ ഏജന്റുമാരുമായി ബന്ധപ്പെടാൻ കസ്റ്റമറെന്ന വ്യാജേനെ പൊലീസ് ഒരാളെ സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലേക്ക് അയയ്ക്കുകയായിരുന്നു. ഏജന്റുമാരായ മുഹമ്മദ് അരൂപും ചന്ദേ സാഹിനിയും 10 വിദേശികളായ സ്ത്രീകളെയാണ് കസ്റ്റമർക്ക് മുന്നിലെത്തിച്ചത്. ഓരോ സ്ത്രീകളുടെയും റേറ്റ് വ്യത്യസ്തമാണെന്നും ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാമെന്നുമായിരുന്നു ഏജന്റുമാർ പറഞ്ഞത്. ഉടൻ തന്നെ പൊലീസ് പാഞ്ഞെത്തി റെയ്ഡ് നടത്തുകയും രണ്ട് ഏജന്റുമാരെയും കൈയ്യോടെ പിടികൂടുകയുമായിരുന്നു.

Read Also: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;<br>2 സ്ത്രീകൾ ഉൾപ്പടെയുള്ള സെക്സ് റാക്കറ്റ് പിടിയിൽ

സംഭവസ്ഥലത്തുണ്ടായിരുന്ന വിദേശികളായ സ്ത്രീകളോട് വിസയും പാസ്‌പോർട്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒരു രേഖയും അവരുടെ പക്കലില്ലായിരുന്നു. അറസ്റ്റിലായ രണ്ട് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പ്രതികളെ കുടുക്കിയതെന്ന് ഡിസിപി വിചിത്ര വീർ പറഞ്ഞു. “ജുമയേവ അസീസയും ഭർത്താവ് മെറെഡോബ് അഹമ്മദും സെക്സ്റാക്കറ്റിന്റെ പ്രധാനകണ്ണികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉസ്‌ബെക്ക് പൗരനായ ഷെർ നല്ല ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞുപറ്റിച്ചാണ് വിദേശ വനിതകളെ ഇന്ത്യയിൽ എത്തിക്കുന്നത് ”. – ഡിസിപി പറഞ്ഞു.

ഇതിനായി ഉപയോഗിച്ചിരുന്ന മാളവ്യ നഗറിലെ വീട് അസീസയുടെ ഒരു ഏജന്റ് വാടകയ്ക്ക് എടുത്തതാണ്. അയാൾ ഇപ്പോഴും ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിന് പിന്നാലെ പ്രതികളുടെ പാസ്‌പോർട്ടുകളും മൊബൈൽ ഫോണുകളും യാത്രാ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Story Highlights: Gang involved in sex racket arrested in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top