ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം, അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യം: മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്: കെ കെ രമ

ഒരു പത്രപ്രവര്‍ത്തകനെ കൊല ചെയ്തയാളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത രൂപത്തിലേക്ക് ഭരണകൂടം മാറിയിരിക്കുന്നെന്ന് ആർഎംപി നേതാവും എംഎൽയുമായ കെ കെ രമ. അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ നാടിന്റെ ജീര്‍ണതയാണ് കാണുന്നത്. ഇത് നമ്മുടെ നാടിന് വെല്ലുവിളി കൂടിയാണെന്നും കെ കെ രമ വിമർശിച്ചു.(kk rema against sreeram venkataraman appointment)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ഒരു പത്ര പ്രവര്‍ത്തകനെ കൊല ചെയ്ത കേസിലെ പ്രതിയെ ആറ് മാസത്തെ സസ്‌പെന്‍ഷന്‍ കഴിയുന്നതിന് മുമ്പെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അവിടുന്ന് ഇപ്പോ ജില്ലാ കളക്ടറാക്കി മാറ്റിയിരിക്കുകയാണ്. എന്ത് സന്ദേശമാണ് ഈ സര്‍ക്കാര്‍ നാട്ടിലെ ജനങ്ങളോട് നൽകുന്നതെന്നും കെ കെ രമ ചോദിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് എഎം നസീര്‍ എന്നിവര്‍ നിയമനത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചത്.
Story Highlights: kk rema against sreeram venkataraman appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here