കബഡി കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; വിഡിയോ

കബഡി കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സംസ്ഥാന കബഡി താരം വിമലാണ് മരിച്ചത്. ഇന്നലെ കടലൂരിലെ കടമ്പുലിയൂരിൽ നടന്ന സംസ്ഥാന കബഡി മത്സരത്തിനിടെയായിരുന്നു സംഭവം. സംഭവത്തിൻ്റെ വിഡിയോ 24നു ലഭിച്ചു.
മത്സരത്തിനിടെ വിമലിനെ എതിർ ടീം അംഗങ്ങൾ ടാക്കിൾ ചെയ്ത് വീഴ്ത്തുന്നത് വിഡിയോയിൽ കാണാം. തുടർന്ന് വിമൽ കുഴഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നു. കളിക്കളത്തിൽ വച്ച് തന്നെ വിമൽ മരണപ്പെട്ടതായാണ് വിവരം. ഉടൻ തന്നെ വിമലിനെ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: man dead kabadi video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here