വേശ്യാലയം നടത്തിപ്പ്; യുപിയിൽ ബിജെപി നേതാവ് അറസ്റ്റിൽ

വേശ്യാലയം നടത്തിയെന്ന ആരോപണത്തിൽ ബിജെപി മേഘാലയ വൈസ് പ്രസിഡൻ്റ് ബെർണാഡ് എൻ മരക് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിൽ ഒളിവിൽ കഴിയവേയാണ് ബെർണാഡ് അറസ്റ്റിലായത്. ടൂറയിലെ തൻ്റെ ഫാം ഹൗസിൽ ഇയാൾ വേശ്യാലയം നടത്തിയെന്നാണ് ആരോപണം.
ശനിയാഴ്ചയാണ് ബെർണാഡിൻ്റെ ഫാം ഹൗസായ ‘റിംപു ബഗാനി’ൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 6 പ്രായപൂർത്തിയാവത്ത പെൺകുട്ടികളെ മോചിപ്പിക്കുകയും 73 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ടൂറ കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
ടൂറയിൽ ബെർണാടിൻ്റെ ഉടമസ്ഥതയിലുള്ള ഒരു റിസോർട്ടിൽ നിന്ന് അഞ്ച് കുട്ടികളെ പൊലീസ് മോചിപ്പിച്ചിരുന്നു. ഫാം ഹൗസിലെ റെയ്ഡിൽ 47 പുരുഷന്മാരും 26 സ്ത്രീകളുമാണ് പിടിയിലായത്. ഇവരിൽ പലരും നഗ്നരായിരുന്നു. ഇവിടെ നിന്ന് പൊലീസ് മദ്യക്കുപ്പികളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
Story Highlights: BJP Leader Running Brothel Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here