കിടക്കയിൽ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയെ തീകൊളുത്തി ദമ്പതിമാർ; അറസ്റ്റ്

കിടക്കയിൽ മൂത്രമൊഴിച്ച ദത്തുപുത്രിയെ തീകൊളുത്തിയ ദമ്പതിമാർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ 9 വയസുകാരിയായ പെൺകുട്ടിയെ ആക്രമിച്ച ഭാര്യയും ഭർത്താവുമാണ് അറസ്റ്റിലായത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇവർ തീകൊളുത്തി പൊള്ളിച്ചു.
കുട്ടിയുടെ മാതാപിതാക്കൾ കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടർന്ന് അടുത്ത ബന്ധുക്കളായ ദമ്പതിമാർ 9കാരിയെ ദത്തെടുക്കുകയായിരുന്നു. 40കാരിയായ സ്ത്രീയാണ് കുട്ടിയെ തീവച്ച് പൊള്ളിച്ചതെന്ന് പൊലീസ് പറയുന്നു. സ്ത്രീയുടെ ഭർത്താവും കുട്ടിയെ ഉപദ്രവിച്ചു. കുട്ടി നിലവിൽ ആശുപത്രിയിലാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷം നല്ല ഒരു കുടുംബത്തിലേക്ക് കുട്ടിയെ ദത്തുനൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: Couple Torture Adopted Daughter Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here