‘ശബരിമല ശ്രീകോവിലിനുള്ളില്‍ കാര്യമായ ചോര്‍ച്ചയില്ല’; ചെറിയ നനവ് മാത്രമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല ശ്രീകോവിലിനുള്ളില്‍ കാര്യമായ ചോര്‍ച്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍. സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചെറിയ നനവ് മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വര്‍ണപ്പാളികള്‍ പൊളിച്ചാല്‍ മാത്രമേ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ സാധിക്കൂവെന്ന് അദ്ദേഹം വിശദീകരിച്ചു. 45 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അഡ്വ കെ അനന്തഗോപന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (devaswom board president on leakage in sabarimala)
ചോര്‍ച്ച കാരണം വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ പതിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സ്വര്‍ണ പാളികള്‍ ഇളക്കി പരിശോധിച്ചാല്‍ മാത്രമേ ചോര്‍ച്ചയുടെ തീവ്രത മനസിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.തന്ത്രിയുടേയും തിരുവാഭരണ കമ്മീഷന്റെയും മേല്‍നോട്ടത്തിലും സാന്നിധ്യത്തിലുമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
Read Also: കുര്‍ബാന തര്‍ക്കം: ബിഷപ്പ് ആന്റണി കരിയല്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന
കഴിഞ്ഞ വിഷു പൂജാ സമയത്ത് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണവാരിയര്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. സ്പോണ്‍സര്‍മാരെ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് നേരിട്ട് അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്ന് ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ നിര്‍ദേശിച്ചു.
വിദഗ്ധരെ വരുത്തി ശ്രീകോവിലിന്റെ ചോര്‍ച്ച പരിശോധിക്കണമെന്നും ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിന് ഒരു മാസം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
Story Highlights: devaswom board president on leakage in sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here